ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രം തുങ്നാഥ് ഉത്തരാഗട്ട്
ഉയരത്തിലുള്ള ശിവ ക്ഷേത്രം
Introduction
സഞ്ചാരി Team
Rishikesh-Chamoli പുലർച്ചെ 4മണിക്ക് ബസ് ഉണ്ട്. അവിടെന്ന് ഷെയർ ടാക്സി Gopeshwar വരെ...പിന്നെ ടാക്സി (37km) choptha വരെ.
അങ്ങനെ Choptha യില് എത്തി. പുൽമേട് ആണ്Choptha യുടെ പ്രധാന ആകര്ഷണീയത. അവിടെന്നു തുങ്ങ്ഗനാഥ് എത്താൻ 3 കി മി ട്രെക്ക് ആണ്. പോകുന്ന വഴിയില് നടന്നു പോകുന്ന ആളുകളെ കാണാം. മുകളില് എത്തുന്നത് വരെ എന്താണ് അവിടെ എന്നതിനെപ്പറ്റി ഒരു രൂപവും ഉണ്ടായിരുന്നില്ല.
പൈൻ മരങ്ങളും പുൽമേടുകളും... മുകളിലേക്ക് കയറും തോറും സ്ഥലത്തിന്റെ ഭംഗി കൂടി കൂടി വന്നു. അങ്ങനെ ഞങ്ങൾ 3 മണിക്കൂർ കൊണ്ട് 3കി മി കയറി. എത്തിയപ്പോൾ നല്ല തണുപ്പ്. പോരാത്തതിന് നല്ല മഴയും.. നീല നിറമുള്ള ഹിമാലയൻ പർവത നിരകൾ. എല്ലാത്തിലുമുപരി മനോഹരമായ ശിവ ക്ഷേത്രവും.
സാധാരണ തുങ്ങ്ഗനാഥില് വരുന്നവർ കാലത്തു വന്ന് വൈകുനേരം ആവുമ്പോഴേക്കും മടങ്ങുകയാണ് പതിവ്. ഞങ്ങൾ അവിടെ സ്റ്റേ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ 6 പേര്ക്കും കൂടി കല്ലുകൊണ്ട് നിർമിച്ച ഒരു മുറിയും മുറിയോട് ചേർന്നൊരു കടയും. ചെല്ലുമ്പോൾ തന്നെ കടയുടെ ഒരു അറ്റത് കുറച്ചു വിദേശികൾ ഇരികുനുണ്ടായിരുന്നു അവർ ആരുടെയോ ചുറ്റും കൂടി ഇരിക്കുകയാണെന്ന് മനസിലായി എന്നാൽ പുറത്തു നിന്ന് നോക്കിയാൽ ആർക്കു ചുറ്റും ആണെന്ന് മനസ്സിലായിരുന്നില്ല.
ഞങ്ങൾ എത്തി റൂം ൽ സെറ്റ് ആയപ്പോഴേക്കും തുങ്ങ്ഗനാഥ് ലെ ടൂറിസ്റ്റ് എല്ലാവരും പോയിരുന്നു. ചായ കുടിക്കാൻ വേണ്ടി ഞങ്ങള് കടയിലേക്ക് ഇരുന്നു. കട എന്ന് പറയുമ്പോള് ഒരു അടുപ്പുണ്ട്.. നിലത്തു ഇരിക്കണം. മാഗ്ഗി ,ചായ,ദാൽ ചാവൽ കിട്ടും.
പതുകെ കടയുടെ അറ്റത്തു ഇരിക്കുന്ന ആളെ നോക്കി...ആദ്യം കണ്ടത് അവിടെ നിന്നും വരുന്ന പുക മാത്രം ആണ്.... പുകമറ പോയപ്പോൾ ആളെ കണ്ടു
"മുടി ജടപിടിപ്പിച്ചു ചില്ലത്തിൽ ഹാഷിഷ് വലിക്കുന്ന സാധു".
കടക്കാരനോട് സാധുവിനെ പറ്റി അനേഷിച്ചു. 12കൊല്ലം ആയി മൗനവ്രതത്തിൽ ആണ് ആ സാധു. അവിടെ 1 മാസം ആയിട്ടുണ്ട്. സൂര്യാസ്തമ സമയത്തു സാധു തുങ്ങ്ഗനാഥ് ക്ഷേത്രത്തിൽ പോവുന്നുണ്ടെന്ന് കടക്കാരന് പറഞ്ഞു അറിഞ്ഞു. താമസിക്കുന്ന സ്ഥലത്തു നിന്നും 200m ഉണ്ടാവും ക്ഷേത്രത്തിലേക്കു. ഞങ്ങളും അദ്ദേഹത്തിന്റെ കൂടെ പോവാൻ തീരുമാനിച്ചു. നടക്കുന്ന സമയത്തു രാഹുൽ സാധുവും ആയി സംസാരിച്ചു( ബാക്കി ആർക്കും അപ്പൊള് ഹിന്ദി അറിയില്ല :D ) സാധു തിരിച്ചു ആംഗ്യ ഭാഷയിൽ മറുപടിയും തന്നു. അങ്ങനെ സാധുവിന്റെ കൂടെ ക്ഷേത്ര ദർശനം. മനോഹരമായ ക്ഷേത്രം.1000 കൊല്ലം മുൻപ് പാണ്ഡവർ നിർമിച്ച ക്ഷേത്രമാണ്.12073 അടി ഉയരത്തിൽ.
ദര്ശനം കഴ്ഞ്ഞു ഞങ്ങൾ നിൽകുമ്പോൾ ആണ് സാധു മലയുടെ മുകളിലേക്കു ചൂണ്ടി കാണിക്കുന്നത്. മനസിലാക്കാൻ കുറച്ചു കഷ്ടപെട്ടു്. അവസാനം മനസിലായി സാധു പറയുന്നത് 'Chandrashila ' യെ കുറിച്ചാണ്...
രാമൻ രാവണനെ വധിച്ചതിനു ശേഷം ധ്യാനം ചെയ്ത പുണ്യ സ്ഥലം ആണ് ചന്ദ്രശില .തുങ്ങ്ഗനാഥ് നിന്നും മുകളിൽ പിന്നെയും 1.5 കി മി ട്രെക്ക്. സാധുവിന്റെ നിർദേശ പ്രകാരം ഞങ്ങൾ പീറ്റെ ദിവസം സൂര്യോദയം ചന്ദ്രശിലയിൽ കാണാൻ തീരുമാനിച്ചു...
ക്ഷേത്രദർശനം കഴ്ഞ്ഞിനു റൂമിലേക്ക് തിരിച്ചപ്പോള് കണ്ട കാഴ്ച കണ്ടു ഞങ്ങടെ കിളി പോയി...നീല നിറമുള്ള ആകാശം...ആദ്യമായാണ ആകാശത്തു നിന്നു കിരണങ്ങള് വരുന്നത് നേരിട്ട് കാണുന്നത്. റെയ്സ് ഓഫ് ഗോഡ് ! പെട്ടന്ന് ആകാശത്തിന്റെ നിറം മാറി...ആദ്യമായാണ് സൂര്യാസ്തമയം ഇത്രയും അടുത്ത് നേരിട്ടു കാണുന്നത്. ഞങ്ങൾ എല്ലാവരും സ്തബ്ധരായി നിന്നു.
സൂര്യൻ താഴ്ത്തുന്നതിനോടോപ്പം അപ്പുറത്തു ക്ഷേത്രത്തിനു കൃത്യം മുകളിൽ ചന്ദ്രൻ വന്നു. പൂര്ണചന്ദ്രൻ.
ഞങ്ങൾ മൊബൈൽ റേഞ്ച് പിടിക്കാനായി നടന്നു...ഇരുട്ടായപ്പോൾ തിരിച്ചു റൂമിൽ വന്നു....
റൂമിൽ തിരിച്ചു വരാൻ പ്രധാന കാരണം തണുപ്പായിരുന്നു. -2 ഡിഗ്രി സെല്ഷ്യസ്സ്ൽ കടയിലെ അടുപ്പത്തെ ചൂടും പിടിച്ചു എല്ലാവരും സാധുവിന്റെ ചുറ്റും ഇരുന്നു...ഹിന്ദിയിൽ സംസാരം ആവശ്യം ഇല്ലാത്തതു കൊണ്ട് സാധു ആയി ആശയവിനിമയം നടത്തുന്നത് താരതമ്യേനെ എളുപ്പം ആയി തോന്നി.
ആ തണുപ്പിൽ ഡിന്നർ നു കൂടുതല് സ്വാദ് ആയിരുന്നു.
ഭക്ഷണം കഴിച്ചു ഞങ്ങൾ പുറത്തിറങ്ങി. സാധു അകത്തു പുകച്ചുകൊണ്ടിരുന്നു ഞങ്ങൾ പുറത്തു പൂർണ ചന്ദ്രനെ നോക്കിയും.
4 മണിക്കായിരുന്നു alarm വെച്ചിരുന്നത്.4 മണി ആയപ്പോൾ എല്ലാവരും എന്നേറ്റു ട്രെക്കിങ്ങ് തുടങ്ങി. സഹിക്കാനാവാത്ത തണുപ്പു. ഉദയം നഷ്ടപ്പെടാതിരിക്കാന് നല്ല സ്പീഡിൽ നടന്നു. ചുറ്റും ഇരുട്ട് വഴി ഒന്നും കാണാൻ ഇല്ല. തലേദിവസം സാധു ചൂണ്ടി കാണിച് ഏകദേശ ദിശയിൽ നടന്നു. ഒന്നും കാണാത്തതുകൊണ്ട് ആദ്യം പോകുന്ന ഞാൻ ഏറ്റവും മുകളിൽ കാണുന്ന മല ആവും ചന്ദ്രശില എന്നെ വിശ്വാസത്തോടെ കുത്തനെ കയറാൻ തീരുമാനിച്ചു.
ആലിപ്പഴം പെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു...കയറാൻ തുടങ്ങി കുറച്ചു കഴ്ഞ്ഞു...തണുപ്പു കൂടാൻ തുടങ്ങി ഓക്സിജൻ കുറയാൻ തുടങ്ങി ഒപ്പം സ്പീഡും ....കൂടെ ഉണ്ടായിരുന്ന 2ചങ്ങാതിമാര് പാതി വഴിയിൽ യാത്ര തുടരാനാവാത്ത അവസ്ഥയില് ആയി...അസീൽ ഭായ് ഒര് നിലക്ക് അവരെയും കൂട്ടി നടന്നു. ഞാനും റിജോയും ആദ്യം മുകളിൽ എത്തി.5.15am.എത്തുമ്പോഴേക്കും അവശ നിലയില് ആയിരുന്നു .
ചന്ദ്രശില summit(കൊടുമുടി) ആയിരുന്ന് എത്തിയപ്പോൾ ആണ് അറിഞ്ഞത് !!!
ചന്ദ്രശില ൽ 360ഡിഗ്രി വ്യൂ ഹിമാലയം കാണാം. ഏതു ദിശയിൽ നോക്കിയാലും ഹിമാലയൻ പർവതനിരകൾ മാത്രം നമ്മൾ ഏറ്റവും മുകളിൽ ബാക്കി മലകൾ എല്ലാം താഴെ. കാലൊന്നു തെറ്റിയാൽ പൊടി പോലും കിട്ടില്ല.
കുറെ നേരം നിന്നിട്ടും സൂര്യനെ കാണാൻ ഇല്ല. അപാര തണുപ്പും കാറ്റും...
6:20 ആയപ്പോൾ സൂര്യൻ ഉദിച്ചുയരാന് തുടങ്ങി...അത്രയ്ക്ക് കഷ്ടപ്പെട്ടു തണുപ്പിലും ഇരുട്ടിലും കയറിയത് വെറുതെ ആയില്ല എന്ന് ആ കാഴ്ച്ച മനസ്സിലാക്കിത്തന്നു. 14000 അടി ഉയരത്തില് summit ൽ നിന്നു സൺറൈസ് വ്യൂ !!! ഒരു onnonara വ്യൂ !!
കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രശിലയിലെ ചെറിയ അമ്പലം തുറക്കാൻ പൂജാരി വന്നു... ഞങ്ങളുടെ എല്ലാവരുടെയും കൈയിൽ രക്ഷ എല്ലാം കെട്ടി തന്നു...
നല്ല സന്തോഷത്തോടും സംത്രിപ്തിയോടും കൂടി തിരിച്ചു ഇറങ്ങി... ജീവിതത്തില് ഒരിക്കലും മറക്കാനാവാത്ത അസുലഭമായ ഒരു അനുഭൂതിയായിരുന്നു അപ്പോള് ഞങ്ങള്ക്കെല്ലാവര്ക്കും. തുങ്ങ്ഗനാഥില് ഒരു രാത്രിയിലത്തെ താമസവും ചായ, മാഗ്ഗി, ഫുഡ് എല്ലാത്തിനും കൂടി 6 പേര്ക്ക് 1000രൂപയും കൊടുത്തു.
സാധുവിനോട് യാത്ര പറഞ്ഞു ഞങ്ങൾ കേദാർനാഥ് ,ബദരീനാഥ് ലക്ഷ്യം ആക്കി സഞ്ചാരം തുടര്ന്നു...
Ujwal Bala Photography
ഇതിൽ മുഴുവൻ ഞാൻ എന്റെ യാത്രകളിൽ കണ്ട കാഴ്ചകളാണ്. ഇഷ്ടപെടുമെന്നു പ്രതീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രം തുങ്നാഥ് ഉത്തരാഗട്ട്
Tags :
ഉത്തരാഗട്ട്
,
തുങ്നാഥ്
,
ശിവ ക്ഷേത്രം
Subscribe by Email
Follow Updates Articles from This Blog via Email



No Comments